World

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്

തെൽ അവീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്. ഇറാൻ നടത്തുന്ന ആക്രമണത്തെ കുറിച്ച് മിണ്ടാതെ മേഖലയിലുണ്ടാകുന്ന ആക്രമണങ്ങളെ മാത്രം അപലപിക്കുന്നുവെന്നാണ് ഗുട്ടറസിനെതിരായ ആരോപണം. ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ അപലപിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും ഇസ്രായേൽ ആരോപിച്ചു.

ഇറാന്റെ ആക്രമണമുണ്ടായതിന് ശേഷം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ അപലപിക്കുന്നതായും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടെറെസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ ഇറാനെ അദ്ദേഹം പരാമര്‍ശിച്ചില്ല. ഇതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.

ഗുട്ടെറെസിനെ ‘ഭീകരവാദികളെ പിന്തുണയ്‌ക്കുന്ന ഇസ്രയേല്‍ വിരുദ്ധ സെക്രട്ടറി ജനറല്‍ എന്നാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്‌സ് വിശേഷിപ്പിച്ചത്.
‘ഇറാന്റെ ക്രൂരമായ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രയേല്‍ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല’ എന്നും കാറ്റ്‌സ് വ്യക്തമാക്കി. ‘യുദ്ധം ആരംഭിച്ചതുമുതല്‍ ഗുട്ടെറെസിന്റേത് ഇസ്രയേല്‍ വിരുദ്ധ നയമാണെന്നും കാറ്റ്‌സ് കുറ്റപ്പെടുത്തി.