സഞ്ചാരികളുടെ ഇടയിൽ അറിയപ്പെടാത്ത നിരവധിയിടങ്ങളുണ്ട്. പ്രകൃതി വശ്യത കൊണ്ട് സന്ദർശകരെ മോഹിപ്പിക്കുന്ന ഇടമാണ് തിരുവനന്തപുരത്തുള്ള പാണ്ടിപ്പത്ത്. തിരുവനന്തപുരത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയമുണ്ടെന്നു പറയുന്നവർക്ക് പോലും അപരിചിതമായിരിക്കും പാണ്ടിപ്പത്ത്. പേപ്പാറ വന്യജീവി സങ്കേതത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കാട്ടുപോത്തുകളുടെ ആവാസകേന്ദ്രം ആണ്. എങ്കിലും ഇവിടെ മനുഷ്യവാസമുണ്ട്. ആനകൂട്ടങ്ങളും പുലികളും കരടികളും പിന്നെ സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. കൂടാതെ വ്യത്യസ്തമായ ജീവജാലങ്ങളെയും ഇവിടെ സുലഭമായി കാണാന്‍ സാധിക്കും. നയന മനോഹരമായ പുല്‍മേടുകളാണ് പാണ്ടിപ്പത്തിന്‍റെ മറ്റൊരു ആകര്‍ഷണം.
ആദ്യകാഴ്ചയിൽ തന്നെ ആർക്കും ഇഷ്ടപ്പെടും. തിരുവനന്തപുരത്തു നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാൻ കഴിയുന്നതാണ്. സാഹസിക വിനോദങ്ങളാണ് പാണ്ടിപ്പത്തിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കുന്നത്. ഹൈക്കിങ്, ട്രെക്കിങ് പോലുള്ള വിനോദങ്ങളിൽ താല്പര്യമുള്ളവർക്കും ഓരോ യാത്രയും ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കണമെന്നു ആഗ്രഹിക്കുന്നവർക്കും മടിക്കാതെ തെരഞ്ഞെടുക്കാവുന്ന ഒരിടമാണ് പാണ്ടിപ്പത്ത്. പൊന്മുടി, മീൻമുട്ടി, ബോണാകാട് എന്നിവയൊക്കെയിതിനു സമീപത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
STORY HIGHLLIGHTS : pandipathu-ecotourism-spot-thiruvananthapuram