Recipe

ചോറ് അധികം വന്നോ? വെളളത്തില്‍ ഇടേണ്ട, ഒരു അടിപൊളി നാലുമണിപ്പലഹാരം തയ്യാറാക്കാം

ചോറ് വെയ്ക്കുമ്പോള്‍ കൂടിയും കുറഞ്ഞും ഒക്കെ പോകാറുണ്ട് അല്ലേ? കൂടുതല്‍ ആളുകള്‍ക്കും ചോറ് കൂടി പോകാറാണ് പതിവ്. ഇനിയും ഇത്തരത്തില്‍ അധികം വന്ന ചോറ് കളയുകയോ ഫ്രിഡ്ജില്‍ കയറ്റിവെച്ച് എടുക്കുകയോ ഒന്നും വേണ്ട. ഈ ചോറ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു അടിപൊളി ഈവനിംഗ് സ്‌നാക്ക് നമുക്ക് പരിചയപ്പെടാം.

ആവശ്യമായ ചേരുവകള്‍

  • ചോറ്
  • റവ
  • അരിപ്പൊടി
  • സവാള
  • ഇഞ്ചി
  • പച്ചമുളക്
  • കുരുമുളകുപൊടി
  • മല്ലിയില
  • കറിവേപ്പില
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ചോറ് ഒരു മിക്‌സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ റവ, രണ്ട് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി എന്നിവ ചേര്‍ത്തുകൊടുത്ത് കൈ ഉപയോഗിച്ച് നല്ലപോലെ ഒന്ന് മാവ് പരുവത്തില്‍ കുഴച്ചെടുക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കുറച്ചു കുരുമുളകുപൊടി, മല്ലിയില അല്ലെങ്കില്‍ കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക. കുഴച്ചുവച്ച ശേഷം മാവ് 10 മിനിറ്റ് ഒന്ന് റസ്റ്റ് ചെയ്യാനായി മാറ്റിവെയ്ക്കുകയും വേണം.

ശേഷം ചൂടായ വെളിച്ചെണ്ണയിലേക്ക് വടയുടെ ഷേപ്പില്‍ ആക്കി ഇട്ടു കൊടുക്കുക. കൈ ഒരല്‍്പം നനച്ച്, ബോള്‍ ആക്കിയെടുത്ത് വടയുടെ ഷേപ്പ് ആക്കുന്നതായിരിക്കും എളുപ്പം. നല്ലപോലെ നിറമൊക്കെ മാറി മൊരിഞ്ഞു വരുമ്പോഴേക്കും എണ്ണയില്‍ നിന്ന് ഇത് കോരി മാറ്റാം. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ക്രിസ്പി ഈവനിംഗ് സ്‌നാക്ക് ആണിത്.

STORY HIGHLIGHTS: Evening Snack with rice