ഉത്സവകാലമാണ് വരുന്നത്. ഉത്സവ സീസണുകളില്‍ മധുര പലഹാരം ഉണ്ടാക്കുക എന്നത് മിക്ക വീടുകളിലും പതിവാണ്. ഇത്തവണത്തെ നവരാത്രിക്ക് ഒരു മധുരമേറും ലഡ്ഡു തയ്യാറാക്കി നോക്കിയാലോ. വീട്ടിലുള്ള ചേരുവകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
ആവശ്യമായ ചേരുവകള്‍
- ഗോതമ്പ്
- നെയ്യ്
- ഏലക്ക
- ഉപ്പ്
- പഞ്ചസാര
- അണ്ടിപ്പരിപ്പ്
- മുന്തിരിങ്ങ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ഗോതമ്പ് കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാനിലേക്ക് നെയ്യ് ഇട്ട് അതിലേക്ക് ഈ ഗോതമ്പ് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് റോസ്റ്റ് ചെയ്‌തെടുക്കുക. വെള്ളത്തിന്റെ അംശം മാറുന്നത് വരെ നല്ല പോലെ ഇളക്കി കൊടുക്കണം. ശേഷം ഒരു കുക്കറിലേക്ക് വെള്ളം, ഏലക്ക പൊടിച്ചത്, കളര്‍, ആവശ്യത്തിനു ഉപ്പ്, റോസ്റ്റ് ചെയ്ത് വെച്ചിരിക്കുന്ന ഗോതമ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം. കുക്കര്‍ തുറക്കുമ്പോള്‍ വെള്ളമയം ഉണ്ടെങ്കില്‍ അത് വറ്റുന്നത് വരെ ഒന്ന് ഇളക്കി കൊടുക്കണം.
ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാരയിട്ട് ശേഷം അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ഇട്ടുകൊടുക്കാം. ഇനി ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് നെയ്യ് പുരട്ടി, ഈ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം പരത്തിയെടുക്കുക. ശേഷം ഇതിന്റെ മുകളിലേക്ക് ഉണക്കമുന്തിരിഞ്ഞ ഇട്ടുകൊടുക്കുക. ഇനി നല്ലപോലെ കൈകൊണ്ട് ഉരുട്ടി ഉരുട്ടിയെടുക്കുക. ലഡ്ഡു തയ്യാര്‍. തീര്‍ച്ചയായും പരീക്ഷിച്ചു നോക്കുക. തയ്യാറാക്കാന്‍ എളുപ്പവും കഴിക്കാന്‍ രുചികരവുമായ ഒരു വിഭവമാണിത്.
story highlights: Simple Laddu Recipe