India

മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം; നാഗ വിഭാഗങ്ങൾ തമ്മില്‍ ഏറ്റുമുട്ടി, മൂന്നു മരണം

ഇം​ഫാ​ൽ: മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം. ശു​ചി​ത്വ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ജോ​ലി​ക്കി​ടെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ സ്ഥ​ല​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ‘മ​ണി​പ്പൂ​ർ റൈ​ഫി​ൾ​സ്’ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു.

ഉ​ഖ്രു​ൽ ന​ഗ​ര​ത്തി​ലാ​ണ് നാ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ര​ണ്ടു ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​രു​വ​രും അ​വ​കാ​ശ​മു​ന്ന​യി​ക്കു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ‘സ്വഛ​ത അ​ഭി​യാ​’​ന്റെ ഭാ​ഗ​മാ​യു​ള്ള ശു​ചീ​ക​ര​ണം. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കു​മു​ണ്ട്. ഇ​വി​ടെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. മൊ​ബൈ​ൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

മ​ണി​പ്പൂ​ർ റൈ​ഫി​ൾ​സി​ലെ വൊ​റി​ൻ​മി തും​റ ആ​ണ് ​മ​രി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ഇം​ഫാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​മാ​ധാ​ന ആ​ഹ്വാ​ന​വു​മാ​യി ‘ട​ങ്ഖു​ൽ നാ​ഗ’ സാ​മാ​ജി​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ശ്നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.