തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വെട്ടൂർ സ്വദേശികളായ നൗഷാദ് (45 ) അൽ അമീൻ (31) ഷംനാദ് (49) എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുകയാണ്.
കാറിലെത്തിയ മൂന്നംഗ സംഘമാണ് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്. നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു. വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു.