ഓട്സ് കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ നാം പരീക്ഷിക്കാറുണ്ട്. എങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമായ ഓട്സ് സ്മൂത്തി ഉണ്ടാക്കിനോക്കാം.
ചേരുവകള്‍
- ഓട്സ് – 1/2 കപ്പ്
- ആപ്പിള്‍(അരിഞ്ഞത്)- 1/2 കപ്പ്
- ചെറുപഴം(അരിഞ്ഞത്)- 1/2 കപ്പ്
- ഈന്തപ്പഴം – 3 എണ്ണം
- ബദാം – 4 എണ്ണം
- ചൂടു വെള്ളം – 1 കപ്പ്
- ഇളം ചൂടുള്ള പാല്- 1 കപ്പ്
തയ്യാറാക്കുന്നവിധം
ഒരു പാത്രത്തിലേക്ക് ഓട്സ്, മുറിച്ചുവെച്ച ആപ്പിള്‍ ,ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ എടുത്തുവെയ്ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കുക. ശേഷം ഈ മിശ്രിതത്തെ ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് ഇളം ചൂടുള്ള പാല് ചേര്‍ത്ത് ഒരിക്കല്‍ കൂടി അടിച്ചെടുക്കാം.
STORY HIGHLIGHT: oats smoothie