കൊച്ചി: ദിലീപിന്റെ സുഹൃത്ത് ആയതിന്റെ പേരിൽ നടിയെ ആക്രമിച്ച കേസിൽ തന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത്. കാലടി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു അദ്ദേഹത്തിൻറെ വിമർശനം. സത്യാവസ്ഥ അറിയാതെയാണ് തനിക്കെതിരെ നീക്കം നടന്നതെന്നും അൻവർ സാദത്ത് പറഞ്ഞു. ചാനലുകൾ റേറ്റിംഗിനായി കേസ് ഉപയോഗിച്ചപ്പോൾ തനിക്കുണ്ടായ ഡാമേജിന് ആര് മറുപടി പറയുമെന്നും അൻവര്‍ സാദത്ത് ചോദിച്ചു.
കേസിൽ തനിക്ക് ഒരു ബന്ധവുമില്ല എന്ന് അറിഞ്ഞു കൊണ്ടാണ് ചില ചാനലുകൾ തനിക്കെതിരെ പ്രചരണം നടത്തിയത്. ദിലീപ് തന്‍റെ സുഹൃത്ത് തന്നെയാണ്. അതിൽ യാതൊരു സംശയവുമില്ല. എന്നാല്‍, കേസിൽ തന്നെ വെറുതെ വലിച്ചിഴച്ചു. ദിലീപ് വളരെ കഷ്ടപ്പെട്ട് പ്രയത്നിച്ച് ഉയരങ്ങളില്‍ എത്തി നില്‍ക്കെ പെട്ടെന്നാരു സുപ്രഭാതത്തിൽ ഇങ്ങനെയുണ്ടായപ്പോള്‍ അതിന്‍റെ വസ്തുത മനസിലാക്കാതെ റേറ്റിങിന് വേണ്ടി അത് ഇടിച്ചുതാഴ്ത്തുമ്പോഴുണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്നും അൻവര്‍ സാദത്ത് പറഞ്ഞു.
content highlight: anwar-sadath-mla-about-dileep