കോണ്‍ഗ്രസിന്റെ പേരില്‍ വ്യത്യസ്ത വിഷയങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനു വേണ്ടി കണ്‍വീനര്‍ ഡിജിപിക്ക് പരാതി നല്‍കി. കേരളത്തിന്റെ തീരാവേദനയായ അര്‍ജുന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത Facebook പേജുകളില്‍ – Congress Live, Congress Media, Indira Gandhi Centre ഔദ്യോഗികമായി കോണ്‍ഗ്രസുമായി ബന്ധപ്പെട്ടത് എന്ന് തോന്നും വിധം നടക്കുന്ന വ്യക്തിഹത്യ, Indian Youth Congress Kerala Facebook ഗ്രൂപ്പിന്റെ പേരില്‍ മത വിദ്വേഷം പ്രചരിപ്പിച്ച്, അത് കോണ്‍ഗ്രസ് പാര്‍ട്ടിക്കും പോഷക സംഘടനകള്‍ക്കും എതിരെയുള്ള ജനവികാരം ആക്കി മാറ്റാനുള്ള ശ്രമം, https://kutumb.app/44f62c667ad9?ref=OETZO&screen=points_screen_share എന്ന പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനം ആയ മെമ്പര്‍ഷിപ്പ് ആപ്പ് എന്ന് വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്പറും അടക്കം ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നു എന്നീ വിഷയങ്ങളില്‍ അന്വേഷണം നടത്തി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. വ്യാജ പ്രചരണം നടക്കുന്നതിന് ആധാരമായ തെളിവുകള്‍ സ്‌ക്രീന്‍ഷോട്ട് ആയും ലിങ്ക് ആയും പരാതിക്കൊപ്പം ഡിജിപിക്ക് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനു വേണ്ടി കണ്‍വീനര്‍ ഡോ പി. സരിന്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നു വിഷയങ്ങളിലും ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളുടെ ഉറവിടം കണ്ടെത്തി അവ നീക്കം ചെയ്യുന്നതിനു വേണ്ടിയുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കുമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.