Thiruvananthapuram

ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് പ്രിയദർശിനി പബ്ലിക്കേഷൻസ് സാഹിത്യ സദസ് സംഘടിപ്പിച്ചു.

Priyadarshini Publications organized Sahitya Sadas on the occasion of Gandhi Jayanti.

പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന സാഹിത്യ സദസിൽ പ്രമുഖ കർണ്ണാടക സംഗീതജൻ പത്മനാഭ അ യ്യർ, പ്രിയദർശിനി അക്കാദമിക്ക് കൗൺസിൽ അംഗങ്ങളായ ,ഡോ. ഗിഫ്റ്റി എൽ സാ വർഗ്ഗീസ് ,ഒറ്റശേഖരമംഗലം വിജയകുമാർ എം. ജയറാം ഐ. ആർ. എസ് ,എം. രാജേഷ് ,ആദിത്യ ശങ്കർ ,ഡോ. ജി. പ്രേംകുമാർ ,അഡ്വ. ജോസഫ് മാത്യു ,വീരേന്ദ്രൻ ,ഹരിക്കുന്നു ബാബു ,സുധീർ ച ട യ മംഗലം എന്നിവർ പങ്കെടുത്തു. നവംബർ മാസം മുതൽ എല്ലാ മൂന്നാം ഞായറാഴ്ച്ചയും 3 മണി മുതൽ സാഹിത്യ സദസും കവി സമ്മേളനവും നടക്കും. പുസ്തക ചർച്ച ,കഥ അരങ്ങ് ,കവിത അരങ്ങ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. ജനാധിപത്യ ചേരിയിലുള്ള സാംസ്കാരിക പ്രവർത്തകർക്ക് സാഹിത്യ പ്രവർത്തനം നടത്തുന്നതിനുള്ള പ്ലാറ്റ് ഫോം പ്രിയദർശിനി പബ്ലി ക്കേഷൻസ് ഒരുക്കുമെന്ന് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധുവും സെക്രട്ടറി ബിന്നി സാഹിതിയും അറിയിച്ചു. പ്രമുഖ കഥാ കൃത്ത് ജേക്കബ് ഏബ്രഹാം എഴുതിയ സർഗ്ഗ വിചാരങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രീ ബുക്ക് ലോഞ്ചിംഗ് പത്മനാഭ അയ്യർക്ക് നൽകി ഉത്ഘാടനം ചെയ്തു.
കവി സമ്മേളനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 808912 1834 എന്ന നമ്പരിൽ ബന്ധപ്പെടാവുന്ന താണ്.

Latest News