കോഴിക്കോട്: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം പരാതി നല്‍കി. സഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. കോഴിക്കോട് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ കമ്മീഷണര്‍ ഒഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.
ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനം നടതത്തിയിരുന്നു. മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍നിന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചു. എന്നാല്‍ ഒരു ഫണ്ടുും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്തു വന്നു നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്റെ പ്രതികരണം. വിവാദം ഉടലെടുത്തതിനു പിന്നാലെയാണ് യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് കുത്തനെ വര്‍ധിച്ചിരിക്കുകയാണിപ്പോള്‍.