മയ്ദുഗുരി: വടക്കന്‍ നൈജീരിയയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് 60 പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 160ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വാര്‍ഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയില്‍ നിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും മോക്വ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ ചെയര്‍മാന്‍ ജിബ്രില്‍ അബ്ദുല്ലാഹി മുറേഗി അറിയിച്ചു.
അപകട സമയത്ത് ബോട്ടില്‍ 300ലധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബോട്ടില്‍ കൂടുതലും ഉണ്ടായിരുന്നത് സ്ത്രീകളും കുട്ടികളുമായിരുന്നു എന്നാണ് വിവരം. രാത്രി എട്ടരയോടെയായിരുന്നു അപകടം നടന്നത്.
ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ നൈജര്‍ നദിയിലാണ് അപകടം ഉണ്ടായത്. രാത്രികാലത്തെ കപ്പല്‍യാത്ര രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിയമം ലംഘിച്ചുകൊണ്ടായിരുന്നു 300ലധികം ആളുകളെയും കൊണ്ട് ബോട്ട് പുറപ്പെട്ടത്.