ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം രംഗത്തുവന്നതോടെ കുടുംബാംഗങ്ങളോടൊപ്പം കോഴിക്കോട് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മനാഫും സഹോദരൻ മുബീനും.
‘വാഹനത്തിന്റെ ആർ സി എന്റെ പേരിൽ ആണ്. വാപ്പ ഉള്ള കാലം മുതലേ കച്ചവടം ഒരുമിച്ചാണ് നടത്തുന്നത്. വാഹനം എന്റെതും ജേഷ്ഠന്റേതും കൂടി ആണ്’ എന്നാണ് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലൂടെ സഹോദരൻ മുബീൻ വ്യക്തമാക്കിയത്.
ബിസിനസിനെ സംബന്ധിച്ചുള്ള വിവരങ്ങളും ചെയ്യേണ്ട കടമകൾ മാത്രമാണ് താനും സഹോദരനും ചെയ്തതെന്നും മനാഫ് പറഞ്ഞു. വാഹനം മുബീൻറെ പേരിൽ രജിസ്റ്റർ ചെയ്യാനുള്ള കാരണവും മനാഫ് വ്യക്തമാക്കി. തന്റെയും കുടുംബ ബിസിനെസ്സിന്റെയും പേരിൽ ആരും ഒന്നിനും വന്നിട്ട് കാര്യമില്ലെന്നും താനും കുടുംബവും ഒറ്റക്കെട്ടാണെന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ ഈ വിഷയങ്ങളിൽ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ ചേരി തിരിഞ്ഞുള്ള വാക്ക് പോര് തുടരുകയാണ്.
STORY HIGHLIGHT: Manaf