മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അതുല്ല്യനായ നടനായിരുന്നു മോഹന്‍രാജ്. ഇന്ന് വൈകുന്നേരം ആണ് അദ്ദേഹം അന്തരിച്ചത്. കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റോള്‍ ആയിരുന്നു കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ്. കിരീടം അഭിനയിച്ചു കഴിഞ്ഞ് പിന്നെ ഇങ്ങോട്ട് കീരിക്കാടന്‍ ജോസ് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ താന്‍ എങ്ങനെയാണ് കീരിക്കാടന്‍ ജോസിലേക്ക് എത്തിയത് എന്ന് പറയുന്ന താരത്തിന്റെ ഒരു പഴയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ആകെ ശ്രദ്ധ നേടുന്നത്.
‘അപ്പോള്‍ കലാധരന്‍ പറഞ്ഞു, നിങ്ങള്‍ അഭിനയിക്കണം എന്ന്. ഇതിലെ നമ്പര്‍വണ്‍ ക്യാരക്ടര്‍ ആണ് നിങ്ങള്‍ക്ക് തന്നിട്ടുള്ളത്, കീരിക്കാടന്‍ ജോസ് എന്ന്. ഞാന്‍ പെട്ടെന്ന് ഷോക്കായി പോയി, എനിക്ക് ഒരുമാതിരി പോലെയായി. ഇത് ഉള്ളതാണോ ഇല്ലാത്തതാണോ എന്ന്. ഞാന്‍ വലിയ കാര്യമാക്കിയില്ല. അപ്പോള്‍ കാര്യം എന്തെന്ന് വെച്ചാല്‍, പ്രദീപ് ശക്തി എന്ന് പറയുന്ന ഒരാളെ അവര്‍ കീരിക്കാടന്‍ ജോസായി ഫിക്‌സ് ചെയ്തിരുന്നു. അയാള്‍ ഫ്ളൈറ്റ് ടിക്കറ്റ് മേടിച്ചു വെച്ചു, പക്ഷെ ഫ്‌ളൈറ്റില്‍ കയറിയില്ല. മദ്രാസില്‍ സെറ്റില്‍ഡ് ആയിട്ടുള്ള ആളായിരുന്നു അയാള്‍. അങ്ങനെ അവര് എന്നെ നോക്കിയപ്പോള്‍ ഒരു കോയിന്‍സിഡന്‍സ് പോലെ എന്നെ കാണുന്നു. എന്നെ കണ്ടപ്പോഴേക്കും അവരുടെ മൈന്‍ഡ് മാറി.’