Kerala

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ചു; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.

എ​ന്നാ​ൽ വി​വാ​ദ​മാ​യ പ​രാ​മ​ർ​ശം താ​ൻ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദി ​ഹി​ന്ദു ദി​ന​പ​ത്രം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ മ​ല​പ്പു​റ​ത്തു​നി​ന്ന് 150കി​ലോ സ്വ​ർ​ണ​വും 123 കോ​ടി​രൂ​പ​യു​ടെ ഹ​വാ​ല​പ്പ​ണ​വും പോ​ലീ​സ് പി​ടി​കൂ​ടി. ഈ ​പ​ണം രാ​ജ്യ​ദ്രോ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു എ​ന്നാ​ണ് പ​ത്ര​ത്തി​ൽ വ​ന്ന​ത്.

അ​തേ​സ​മ​യം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പി​ആ​ർ ഏ​ജ​ൻ​സി വി​വാ​ദം ക​ത്തി​പ്പ​ട​രു​മ്പോ​ഴും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ തു​ട​രു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി. അ​ഭി​മു​ഖ​ത്തി​ന് പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യം തേ​ടി​യി​ട്ടി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഹിന്ദു ആവശ്യപ്പെട്ട പ്രകാരം മുൻ എംഎൽഎ ടികെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യനാണ് അഭിമുഖം ചോദിച്ചതെന്നാണ് പിണറായി പറയുന്നത്. മാന്യമായി ഖേദം പ്രകടിപ്പിച്ചതിനാൽ ദി ഹിന്ദു പത്രത്തിനെതിരെ കേസ് കൊടുക്കാനില്ലെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറൽ.