തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്ന് ചോദ്യമുന്നയിച്ച ഗവർണർ ദേശവിരുദ്ധൻ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ മുഖ്യമന്ത്രി സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലും ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടും താന്‍ ഇതേ ചോദ്യം ചോദിക്കുന്നുവെന്നും എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല? ആരാണ് ഇതില്‍ പങ്കെടുത്തത് എന്ന് പറയാനുള്ള ബാധ്യത സര്‍ക്കാറിനില്ലേ ? ഗവര്‍ണര്‍ ചോദിച്ചു.
സ്വര്‍ണക്കടത്തിനും ഹവാല ഇടപാടിനും പിന്നില്‍ ആരാണ് എന്ന് അറിയിക്കണം. ഈ വിവരം തന്നില്‍ നിന്ന് മറച്ചുവെച്ചതെന്തിനാണ്. വാര്‍ത്ത സമ്മേളനത്തിലും അഭിമുഖത്തിലും പറഞ്ഞ കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ആശങ്കയുണ്ട്. പത്ത് ദിവസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പറഞ്ഞു.