India

ഉച്ചക്ക് ബിജെപി റാലിയിൽ; ഒരു മണിക്കൂറിന് ശേഷം കോൺഗ്രസിൽ ചേർന്ന് ബിജെപി മുൻ എംപി അശോക് തന്‍വര്‍

ന്യൂ ഡല്‍ഹി: ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ശേഷിക്കെ ബിജെപി നേതാവ് അശോക് തന്‍വര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാനയിലെ മഹേന്ദ്രഗഡിലെ ഭാവനിയയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ വെച്ചാണ് അശോക് തന്‍വര്‍ വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഇന്ന് ഉച്ചക്ക് 1.45ന് ബിജെപി സ്ഥാനാർഥിക്കായി പ്രചാരണ റാലിയിൽ തൻവർ പങ്കെടുത്തിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞാണ് കോൺഗ്രസ് റാലിയിൽവെച്ച് പാർട്ടി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് തൻവർ പഴയ പാർട്ടിയിൽ തിരിച്ചെത്തിയത്. തന്‍വര്‍ സിര്‍സയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റംഗമാണ്.

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് തന്‍വര്‍, 2019 ലാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അശോക് തന്‍വര്‍ 2022 ല്‍ ആം ആദ്മി പാര്‍ട്ടിയിലെത്തി.

ക്ടോബർ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.