Kerala

എ​ഡി​ജി​പി​യെ മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ബിനോയ്‌ വിശ്വം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. അന്വേഷണ റിപ്പോർട്ട് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി സിപിഐയോട് ആവശ്യപ്പെട്ടതായും ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടീവിൽ പറഞ്ഞു.

എ​ഡി​ജി​പി വി​വാ​ദ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന നേ​തൃ യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​നോ​യ് വി​ശ്വം രം​ഗ​ത്ത് എ​ത്തി​യ​ത്. എ​ഡി​ജി​പി​യെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ൽ​പ്പം കൂ​ടി കാ​ത്തി​രി​ക്ക​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ഡി​ജി​പി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ഈ ​റി​പ്പോ​ർ​ട്ട് വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ബി​നോ​യ് വി​ശ്വം യോ​ഗ​ത്തെ അ​റി​യി​ച്ചു. തൃ​ശൂ​ർ​പൂ​രം ക​ല​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും എ​ഡി​ജി​പി ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.