Kerala

‘ആരോപണങ്ങൾ അടിസ്ഥാനരഹിതം, മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി’; അൻവറിന് പി.​ശ​ശി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യും സി​പി​എം നേ​താ​വു​മാ​യ പി. ​ശ​ശി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് അ​ൻ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ശ​ശി​യു​ടെ ആ​വ​ശ്യം.

ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ്. മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങൾ തന്നെ തേചോവധം ചെയ്യാനാണെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മുതിർന്ന അഭിഭാഷകൻ കെ.വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്

ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി കഴിഞ്ഞ ദിവസം അൻവർ പുറത്തുവിട്ടിരുന്നു. ശശി വിലയ സാമ്പത്തിക തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ നമ്പർ വാങ്ങിവെക്കുന്നുണ്ടെന്നുമുള്ള ​ഗുരുതര ആരോപണങ്ങൾ അൻവർ ശശിക്കെതിരെ ‌നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെടുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അൻവർ ശശിക്കെതിരെ നൽകിയ പരാതി പരസ്യപ്പെടുത്തിയത്.