ഉണക്ക ചെമ്മീന്‍ ഉപയോഗിച്ച് ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും. ഉണക്കചെമ്മീന് ഒരു പ്രത്യേക സ്വാദ് തന്നെയാണെന്ന് പറയുന്നവരും ചെറുതല്ല നമ്മുടെ ഇടയില്‍. ഇപ്പോള്‍ ഇതാ ഉണക്കചെമ്മീന്‍ ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി ചതച്ച ചമ്മന്തി നമുക്കൊന്ന് തയ്യാറാക്കി നോക്കാം. ഇതുണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറൊരു കറിയുടെയും ആവശ്യമില്ല എന്ന് തന്നെ വേണമെങ്കില്‍ പറയാം. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ഉണക്കച്ചെമ്മീന്‍
- വറ്റല്‍മുളക്
- ചെറിയ ഉള്ളി
- കറിവേപ്പില
- വാളന്‍പുളി
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ആവശ്യത്തിനുള്ള ഉണക്കച്ചെമ്മീന്‍ എടുത്ത് അതിന്റെ തലയും വാലും കളഞ്ഞെടുത്തുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് തലയും വാലും കളഞ്ഞ ഉണക്കച്ചെമ്മീന്‍ ഇട്ടുകൊടുത്ത് നല്ലപോലെ ഇളക്കുക. ഇതൊന്ന് പകുതി മൂത്ത് വരുമ്പോഴേക്കും ഇതിലേക്ക് വറ്റല്‍മുളക് ഇട്ടു കൊടുക്കാം. ശേഷം നല്ലപോലെ ഇളക്കുക. നല്ലപോലെ ഒന്നും വറുത്ത് വരണം. ശേഷം ഇത് ചൂടാറാനായി മാറ്റിവെയ്ക്കാം. ഇനി ഒരു മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് ചെറിയ ഉള്ളി, വറുത്ത മാറ്റിവച്ചിരിക്കുന്ന ഉണക്ക ചെമ്മീനും വറ്റല്‍മുളകും കുറച്ച് കറിവേപ്പില, ഒരു കഷ്ണം വാളന്‍പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്ന് ചതച്ചെടുക്കുക.
ഈ ചമ്മന്തി തയ്യാറാക്കുമ്പോള്‍ എപ്പോഴും ഒരുപാട് അരയാതിരിക്കാന്‍ ശ്രദ്ധിക്കണം. തേങ്ങയൊന്നും ഉപയോഗിക്കണ്ടാത്ത വളരെ രുചികരമായ ഒരു ഉണക്ക ചെമ്മീന്‍ ചമ്മന്തിയാണിത്. ഇത് കഴിക്കുന്നതിന് തൊട്ടു മുന്‍പായി അല്‍പം വെളിച്ചെണ്ണ കൂടി മുകളില്‍ തളിച്ചു കൊടുത്താല്‍ കുറച്ചുകൂടെ രുചികരമാകും.
story highlights: Unakka Chemmeen Chammanthi