ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്. എവേ മത്സരത്തില്‍ ഒഡീഷ എഫ്സിയോട് 2-2ന് ആണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21-ാം മിനിറ്റില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.
ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 21 മിനിറ്റിനിടെ രണ്ട് ഗോളിന് മുന്നില്‍നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണം വഴങ്ങിയത്. മൂന്ന് മിനിറ്റ് ഇടവേളയില്‍ നേടിയ രണ്ട് ഗോളുകള്‍ ആദ്യ 21 മിനിറ്റിനകംതന്നെ ബ്ലാസ്റ്റേഴ്സിന് ലീഡ് നല്കി. എന്നാല്‍ ഏഴ് മിനിറ്റ് ഇടവേളയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഒഡിഷ മത്സരത്തിലേക്ക് തിരിച്ചെത്തി. ബ്ലാസ്റ്റേഴ്സ് താരം അലക്സാണ്ടര്‍ കൊയെഫ് സെല്‍ഫ് ഗോള്‍ വഴങ്ങിയതാണ് അതിലൊന്ന്.
കേരള ബ്ലാസ്റ്റേഴ്സിനായി വിദേശ താരങ്ങളായ നോഹ സദൂയി (18-ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (21) എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഒഡീഷയുടെ ആദ്യ ഗോൾ 29-ാം മിനിറ്റിൽ അലക്സാണ്ടർ കോയെഫ് വക സെൽഫ് ഗോൾ.
രണ്ടാം ഗോൾ 36-ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോ നേടി. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും മികച്ച ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളിലെത്തിക്കാനായില്ല.
ഇതോടെ നാലു കളികളിൽനിന്ന് ഒരു വിജയവും രണ്ടു സമനിലയും സഹിതം അഞ്ച് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനതെത്തി. ഒരു ജയവും സമനിലയും ഹിതം നാലു പോയിന്റുള്ള ഒഡീഷ ഒമ്പതാം സ്ഥാനത്താണ്.