മധുരക്കിഴങ്ങ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ രുചിയുള്ള പലഹാരമുണ്ടാക്കാം വീട്ടിൽ തന്നെ.
ചേരുവകള്‍
- മധുരക്കിഴങ്ങ് – 1
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞള്‍ പൊടി- 1/2 ടീ സ്പൂണ്‍
- മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1/2 ടേബിള്‍ സ്പൂണ്‍
- കടലപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
- കോണ്‍ ഫ്ളോര്‍ – 1 ടേബിള്‍ സ്പൂണ്‍
- അരിപ്പൊടി – 1/2 ടേബിള്‍ സ്പൂണ്‍
- എണ്ണ-ആവശ്യത്തിന്
- കറിവേപ്പില-ഒരു തണ്ട്
തയ്യാറാക്കേണ്ട വിധം
ആദ്യം മധുരക്കിഴങ്ങ് ചെറുതാക്കി അരിഞ്ഞെടുക്കണം. ശേഷം എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് പേസ്റ്റുണ്ടാക്കണം. ശേഷം ഇത് മധുരക്കിഴങ്ങില്‍ 30 മിനിറ്റ് നേരം പുരട്ടി വെയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മധുരക്കിഴങ്ങ് ഇട്ടുകൊടുക്കുക. ചെറുതീയില്‍ നന്നായി വറുത്തെടുക്കുക.
STORY HIGHLIGHT: sweet potato fry