പാല് കുടിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് ഉണ്ടാക്കി നൽകാം ഈ മാംഗോ മില്‍ക്ക് ഷേക്ക്. മാമ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന എളുപ്പത്തിലുള്ള ഒരു ഷേക്കാണിത്.
ചേരുവകള്‍
- വലിയ പഴുത്ത മാങ്ങ – 1 എണ്ണം
- പാല്- 1 കപ്പ്
- പഞ്ചസാര- രണ്ട് ടീസ്പൂണ്‍
- ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ പാല് തിളപ്പിച്ച് തണുക്കാന്‍ മാറ്റി വെയ്ക്കുക. ശേഷം മാമ്പഴം തൊലി കളഞ്ഞ് മുറിച്ചെടുക്കുക. മാമ്പഴം മുറിച്ചതും തണുത്ത പാലും മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് പഞ്ചസാരയും ഏലക്കാപ്പൊടിയും കൂടെ ചേര്‍ത്ത് ഒന്നൂടെ അടിച്ചെടുത്ത് തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം.
STORY HIGHLIGHT: mango milk shake