World

ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷം; 71 മരണം

ജറുസലം: ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 74 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യം അഭയകേന്ദ്രങ്ങളിലും അനാഥശാലകളിലുമടക്കം നടത്തിയ വെടിവയ്പിലും ബോംബാക്രമണങ്ങളിലും 51 പലസ്തീൻകാർ കൊല്ലപ്പെട്ടു. 82 പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 22 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 12 കുട്ടികളും 7 സ്ത്രീകളും ഉൾപ്പെടുന്നു. 85 പേർക്കു പരുക്കേറ്റു.

മധ്യഗാസയിലെ അൽ നുസെറത്ത് അഭയാർഥി ക്യാംപിലുണ്ടായ ബോംബാക്രമണത്തിൽ 2 കുട്ടികളടക്കം 23 പേരും കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 41689 പലസ്തീൻകാർ കൊല്ലപ്പെട്ടു. 96625 പേർക്കു പരുക്കേറ്റു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 1200 പേർ കൊല്ലപ്പെട്ടു. യുദ്ധഭീതിയെ തുടർ‌ന്ന് വിവിധ രാജ്യങ്ങൾ വ്യോമാതിർത്തി എമിറേറ്റ്സ് എയർലൈൻസ്, ബ്രിട്ടിഷ് എയർവേയ്സ്, ലുഫ്താൻസ, ഖത്തർ എയർവേയ്സ് തുടങ്ങിയ കമ്പനികളുടെ സർവീസുകൾ ഗൾഫ് രാജ്യങ്ങളിലടക്കം തടസ്സപ്പെട്ടു.

ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കു സർവീസുകളാണ് എമിറേറ്റ്സ് നിർത്തിയത്. ഇത്തിഹാദ് എയർവേയ്സ് ടെൽ അവീവിലേക്കുള്ള സർവീസും റദ്ദാക്കി. ഇസ്രയേലിനെ ഉന്നമിടുന്നത് അവസാനിപ്പിക്കണമെന്ന് ഇന്നലെ രക്ഷാസമിതി യോഗത്തിൽ ഇറാനു താക്കീതു നൽകിയ യുഎസ്, രക്ഷാസമിതി ഇറാനെ അപലപിക്കണമെന്നും ആവശ്യപ്പെട്ടു.