പീഡനക്കേസിൽ നടൻ ഇടവേള ബാബു പ്രതേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇടവേള ബാബുവിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ അദ്ദേഹം ഹാജരായിരിക്കുന്നത്.
നേരത്തെ കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എ.എം.എം.എയിൽ യിൽ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക് വിളിച്ചെന്നും, മെമ്പർഷിപ്പ് ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചു എന്നുമാണ് നടി ഇടവേള ബാബുവിനെതിരെ പരാതി നൽകിയത്.