തൃശൂരിൽ ആന്ധ്രാ സ്വദേശിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്നിലാണ് സംഭവം. കൊലപാതകം ആണെന്നാണ് സംശയം.
തിരുമുടിക്കുന്ന് തെക്കൻ വീട്ടിൽ പോളിയുടെ വീട്ടിലാണ് ആന്ധ്രാ സ്വദേശിനിയായ മുന്ന എന്ന 54 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലായ് മൃതദേഹം കണ്ടെത്തിയത്. പോളി തന്നെയാണ് കൊരട്ടി പോലിസ് സ്റ്റേഷനിൽ എത്തി മരണ വിവരം അറിയിച്ചത്. ആത്മഹത്യ ആണെന്നാണ് പോളി പൊലീസിൽ ധരിപ്പിച്ചത്. പോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.