Celebrities

നയൻതാരയുടെ ആരോഗ്യ രഹസ്യം അറിയണ്ടേ

നമ്മുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു താരമാണ് നയൻ‌താര. മലയാളത്തിൽ തുടക്കം കുറിച്ച് ഇപ്പോൾ ബോളിവുഡ് വരെ കീഴടക്കിയിരിക്കുകയാണ് ഇവർ എന്നാൽ നയൻ‌താരയുടെ ജീവിതശൈലി പലരും ഫോള്ളോ ചെയ്യാറുമുണ്ട്. തന്റെ മുപ്പതുകളിലും അവരിങ്ങനെ ചുറു ചുറുക്കോടെ സുന്ദരിയായി നടക്കുന്നതിന്റെ രഹസ്യം കൃത്യമായ ഡയറ്റും വർക്ക്‌ ഔട്ടുമാണ്.

ആരോഗ്യകരവും സന്തോഷപൂര്‍ണവുമായ ജീവിതത്തില്‍ സമീകൃതാഹാരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് താരം പറയുന്നു. പ്രത്യേകിച്ച് എന്നപ്പോലെയുള്ളവര്‍ക്ക് നല്ലൊരു ഡയറ്റ് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. നല്ല ശരീരപ്രകൃതിയിലാകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തുലിതാവസ്ഥ, സ്ഥിരത, സ്വന്തം ശരീരത്തെ തിരിച്ചറിയല്‍ തുടങ്ങിയ ഘടകങ്ങളേക്കൂടി മുന്‍നിര്‍ത്തിയുള്ളതാണ്. ഡയറ്റിനെക്കുറിച്ച് ഞാന്‍ വിചാരിച്ചുവെച്ചിരുന്നത് ഭക്ഷണം പരിമിതപ്പെടുത്തുകയും ആസ്വദിക്കാനിഷ്ടമില്ലാത്ത ഭക്ഷണം കൂടി കഴിക്കുന്നതാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം കലോറി അളക്കുന്നതിലല്ല കാര്യം, മറിച്ച് പോഷകങ്ങള്‍ അടങ്ങിയ വിവിധങ്ങളായ ഭക്ഷണങ്ങള്‍ ശരിയായ അളവില്‍ കഴിക്കുന്നതാണെന്നാണ്. അതൊരു ജീവിതശൈലിയാണെന്നും മനസിലാക്കണം. അല്ലാതെ തല്‍ക്കാലത്തേയ്ക്കുള്ള പരിഹാരമല്ലെന്നും നയന്‍താര പറഞ്ഞു. തന്റെ ഡയറ്റീഷ്യനായ മുന്‍മുന്‍ ഗനേരിവാലിനെ താരം പോസ്റ്റിലൂടെ പ്രശംസിക്കുകയും ചെയ്തു. അവരുടെ കൃത്യമായ നിര്‍ദ്ദേശങ്ങളും ഡയറ്റും പ്ലാനുമാണ് തന്റെ ഫിറ്റ്‌നസിന് പിന്നിലെ രഹസ്യമെന്നും നയന്‍താര വെളിപ്പെടുത്തി. ഇപ്പോള്‍ തനിക്ക് വീട്ടിലെ രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ് ഏറെയിഷ്ടമെന്നും നടി പറയുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ കുറ്റബോധമല്ല സന്തോഷമാണ് തോന്നുന്നത്. ജങ്ക് ഫുഡ് കഴിക്കാന്‍ തോന്നാറില്ലെന്നും നയന്‍താര വ്യക്തമാക്കി. ഭക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയിരിക്കുകയാണ്. നമ്മള്‍ എന്തോണോ കഴിക്കുന്നത് അത് നമ്മുടെ മൊത്തത്തിലുള്ള സൗഖ്യത്തിനെ ബാധിക്കുമെന്നും ഞാനിപ്പോള്‍ വിശ്വസിക്കുന്നു. എന്റെ അനുഭവം ഇവിടെ പങ്കുവെയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഇതില്‍ നിന്നും ശരിയായ ജീവിതശൈലി പിന്‍തുടരാന്‍ പ്രചോദനമാകുമെന്ന് കരുതുന്നതായും താരം പറഞ്ഞു. ‘ആരോഗ്യത്തോടെയിരിക്കുക, സന്തോഷത്തോടെയിരിക്കുക’ എന്നു കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

 

Story highlight : Actor nayanthara skin secret