ഡയറ്റിനും വ്യായാമത്തിനുമൊക്കെ ഏറെ പ്രാധാന്യം നൽകുന്ന താരമാണ് ആലിയ ഭട്ട്. തയ്യാറാക്കാം തന്റെ വ്ളോഗിലൂടെ ആലിയ പങ്കുവച്ച ആ ബീറ്റ്റൂട്ട് സലാഡ്. പരിചയപ്പെടാം ആലിയയ്ക്ക് ഇഷ്ടപ്പെട്ട ഹെൽത്തി ബീറ്റ്റൂട്ട് സലാഡിന്റെ റെസിപ്പി.
ചേരുവകൾ
- കട്ടിത്തൈര്- 1 കപ്പ്
- ബീറ്റ്റൂട്ട് – 2 എണ്ണം
- ചാട്ട് മസാല- 1 ടീസ്പൂൺ
- കുരുമുളക് പൊടി- 1 ടീസ്പൂൺ
- ജീരകം- ഒരു നുള്ള്
- കടുക്-ഒരു നുള്ള്
- കറിവേപ്പില- ആവശ്യത്തിന്
- കായപ്പൊടി-ഒരു നുള്ള്
- മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുത്ത് ചെറുതായി വേവിച്ചെടുക്കുക. ഒരു ബൗൾ എടുത്ത് അതിലേക്ക് കട്ടിത്തൈര് ചേർക്കുക. അതിലേക്ക് വേവിച്ച് വെച്ച ബീറ്റ്റൂട്ട് ചേർക്കുക. ശേഷം ചാർട്ട് മസാലയും കുരുമുളക് പൊടിയും ചേർക്കുക.
ഒരു പാനെടുത്ത് അതിലേക്ക് നെയ്യൊഴിച്ച് ജീരകം, കടുക് എന്നിവ പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, കായപ്പൊടി കൂടി ചേർത്ത് ഈ വറവ് തയ്യാറാക്കി വെച്ച തൈരിലേക്ക് ഒഴിക്കുക. ഇതിന് മുകളിൽ മല്ലിയില കൂടി വിതറിയാൽ സലാഡ് തയ്യാർ.
STORY HIGHLIGHT: aliya bhatt favorite food beetroot salad