നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അയൽവാസിയായ ഒഡീഷ സ്വദേശി അലി ഹുസൈൻ അറസ്റ്റിൽ. പലഹാരം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്.
നിലമ്പൂരിൽ വാടക കോട്ടേഴ്സിൽ താമസിക്കുന്ന ബംഗാളി സ്വദേശികളായ ദമ്പതികളുടെ അഞ്ചുവയസ്സുകാരിയായ മകളെയാണ് ഒഡീഷ സ്വദേശിയായ ഹുസൈൻ പീഡനത്തിന് ഇരയാക്കിയത്. ചിപ്സ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചത്.
14 ദിവസം കസ്റ്റഡി കാലാവധിയിൽ തന്നെ വിചാരണ പൂർത്തിയാക്കി ശിക്ഷാ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: Nilambur child abuse