കോട്ടയം: ആക്രമിച്ച് പണം തട്ടിയെന്ന കേസില്‍ പള്‍സര്‍ സുനിയെ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതിയായിരുന്നു പള്‍സര്‍ സുനി. കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയപ്പെടുന്നത്. 2014ല്‍ പാലായില്‍ നടന്ന കേസിലാണ് പള്‍സര്‍ സുനി ഉള്‍പ്പടെയുള്ളവരെ വെറുതെവിട്ടത്.
2014 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ജ്വല്ലറിയില്‍ നിന്നുള്ള കളക്ഷന്‍ പണം ബസില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഘം ആക്രമിച്ച് പണം തട്ടിയത്.
ജ്വല്ലറി ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പെന്നും ആരോപണം ഉണ്ടായിരുന്നു. ആസൂത്രണം ചെയ്ത് നടത്തിയ കവര്‍ച്ചയാണെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ തെളിവുകള്‍ നിരത്തി വാദം സാധൂകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.