അഫ്ഗാനിസ്ഥാൻ ക്രിക്കറ്റർ റാഷിദ് ഖാൻ വിവാഹിതനായി. ഒക്ടോബർ മൂന്നിനായിരുന്നു വിവാഹം. അഫ്ഗാൻ ടീമിൽ റാഷിദിന്റെ സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു. ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്നായിരുന്നു റാഷിദ് ഖാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
View this post on Instagram
അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലില്‍വെച്ച് പഷ്ത്തുണ്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹവേദിയിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിവാഹവസ്ത്രം ധരിച്ചിരിക്കുന്ന ഇരുപത്താറുകാരനായ റാഷിദ് ഖാനൊപ്പം അഫ്ഗാൻ താരങ്ങൾ പകർത്തിയ സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നു. താരം തന്നെ ഇസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റാഷിദിനൊപ്പം അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും ഇതേ വേദിയില്‍ വിവാഹിതരായി. രാജ്യാന്തര ക്രിക്കറ്റിൽ ട്വന്റി20 ഫോർമാറ്റിൽ ലോക ഒന്നാം നമ്പർ ബൗളറാണ് റാഷിദ്.
STORY HIGHLIGHT: rashid khan marries kabul afghan cricketer wedding