ചേരുവകൾ:-
മാമ്പഴം – 1 kg
ശർക്കര പാനി – 3/4 to 1 kg മധുരം അനുസരിച്ച്
തേങ്ങാപാൽ – ഒന്നാം പാൽ 1 കപ്പ്
രണ്ടാം പാൽ 1 കപ്പ്
നെയ്യ്
കശുവണ്ടി
ഉണക്ക മുന്തിരി
ഏലയ്ക്ക പൊടി
ചുക്കുപൊടി
തയ്യാറാക്കുന്ന വിധം:-
ഉരുളി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക. ശർക്കര പാനി അരിച്ച് വയ്ക്കുക. കുറച്ചു കൂടി നെയ്യൊഴിച്ചു ചൂടാക്കി അറിഞ്ഞു വച്ചിരിക്കുന്ന മാമ്പഴം ഇട്ട് നന്നായി വഴറ്റുക. 5, 8 മിനിറ്റ് കഴിഞ്ഞ് രണ്ടാം പാൽ ഒഴിച്ച് നന്നായി ഇളക്കുക. കുറുകി വരുമ്പോൾ മാമ്പഴം തവി ഉപയോഗിച്ച് ഉടയ്ക്കുക. അതിലേക്ക് ശർക്കര പാനി ചേർത്ത് ഇളക്കി കൊണ്ടിരിക്കുക. നന്നായി കുറുകുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് ചൂടാക്കി തിളവരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി ഏലയ്ക്ക പൊടിയും ചുക്കുപൊടിയും ചേർത്ത് കുറച്ചു നേരം അടച്ചു വയ്ക്കുക. ഇതിലേക്ക് വറുത്തുവെച്ചിരിക്കുന്ന അണ്ടിപരിപ്പും മുന്തിരിയും ചേർത്തു കൊടുക്കുക.