വീട്ടില്‍ അതിഥികളെത്തിയോ? കറികളുണ്ടാക്കാന്‍ സമയമില്ലെങ്കിൽ എളുപ്പത്തില്‍ ഒരു സ്വാദിഷ്ഠമായ വെജ് പുലാവ് തയ്യാറാക്കാം.
ചേരുവകള്‍
- ബസ്മതി റൈസ്- അര കപ്പ്
- സവോള (ചെറുതായി അരിഞ്ഞത്) – 1 കപ്പ്
- തക്കാളി (ചെറുതായി അരിഞ്ഞത്) – 1 കപ്പ്
- പച്ചമുളക്- 2 എണ്ണം
- ഗ്രീന്‍ പീസ്- കാല് കപ്പ്
- ബീന്‍സ് (ചെറുതായി അരിഞ്ഞത്) – 1 കപ്പ്
- കാരറ്റ് (ചെറുതായി അരിഞ്ഞത്)- കാല് കപ്പ്
- ബേ ലീഫ്- 1 ചെറിയ പീസ്
- കറുവാപ്പട്ട- 1 ഇഞ്ച്
- ഗ്രാമ്പൂ-2 എണ്ണം
- ഗരംമസാല- കാല് ടീസ്പൂണ്‍
- മഞ്ഞള്‍പൊടി- കാല് ടീസ്പൂണ്‍
- മുളകുപൊടി- 1 ടീസ്പൂണ്‍
- മല്ലിയില – രണ്ട് ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
- നെയ്യ്- 1 ടീസ്പൂണ്‍
- വെള്ളം- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി പതിനഞ്ച് മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക. ശേഷം പ്രഷര്‍ കുക്കറില്‍ എണ്ണയും നെയ്യും ചൂടാക്കി ബേ ലീഫും കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് സവോള ചേര്‍ത്ത് ഇളംബ്രൗണ്‍ നിറമാവും വരെ വഴറ്റുക. ഇനി ഇതിലേക്ക് പച്ചമുളക് ചേര്‍ത്ത് തക്കാളിയും ഗ്രീന്‍ പീസും ബീന്‍സും ക്യാരറ്റും ചേര്‍ത്ത് നന്നായി വഴറ്റുക. ഇനി കുതിര്‍ത്തുവച്ച അരിയും ഗരംമസാലയും മഞ്ഞള്‍പൊടിയും മുളുകുപൊടിയും ഉപ്പും ചേര്‍ക്കുക. രണ്ടുമിനിറ്റ് ഇളക്കിയതിനുശേഷം ഒരു കപ്പ് വെള്ളമൊഴിക്കുക.
കുക്കര്‍ മൂടിവച്ച് രണ്ടു വിസിലാകും വരെ വേവിക്കുക. ഒരു വിസില്‍ വന്നു കഴിയുമ്പോള്‍ തന്നെ തീ കുറച്ചു വെക്കണം. ആവി പോയതിനുശേഷം മൂടി പതിയെ തുറന്ന് വെജ് പുലവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റം. ഇതിന് മുകളിൽ മല്ലിയില വിതറി അലങ്കരിക്കാം.
STORY HIGHLIGHT: veg pulao