കോഴിക്കോട്: മുട്ടത്ത് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്‌നിരക്ഷാ സേന എത്തി താഴെയിറക്കി. മുക്കം കൂടത്തായി മാങ്കുന്ന് സ്വദേശി ജോഷി(42)യാണ് കഴിഞ്ഞ ദിവസം ആത്മഹത്യാ ഭീഷണി മുഴക്കിയത്. 50 അടി ഉയരമുള്ള പ്ലാവിന്റെ മുകളില്‍ കയറിയയാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ മുക്കം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും റെസ്‌ക്യു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. റെസ്‌ക്യൂ ഓഫീസര്‍ പി.ടി ശീജേഷ് മരത്തില്‍ കയറി ജോഷിയെയും സഹായിക്കാന്‍ കയറിയ മറ്റു മൂന്ന് പേരെയും സുരക്ഷിതമായി താഴെ ഇറക്കി.
തുടര്‍ന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവശനായ ജോഷിയെ ആംബുലന്‍സിലാണ് ആശപത്രിയില്‍ എത്തിച്ചത്.
















