Kerala

അറിയാം ഇന്നത്തെ സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,960 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,120 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,885 രൂപയുമാണ്.

57000 കടക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.