Kerala

ഡിഎംകെയുടെ ഭാഗമാകാന്‍ അന്‍വറിന്റെ നീക്കം ? ചെന്നൈയിൽ കൂടിക്കാഴ്ച | pv-anvar-mla-to-dmk-report

ചിത്രങ്ങൾ പുറത്തുവന്നു

മലപ്പുറം: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെ. മുന്നണിയിലേക്കെന്ന് സൂചന. ഡി.എം.കെ. നേതാക്കളുമായി ചെന്നൈയിൽ കൂടികാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. പി വി അന്‍വറിന്റെ അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പിറകെ പോകേണ്ടതില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അന്‍വറിന്റെ ശ്രമം മുസ്ലിം കേന്ദ്രീകരണത്തിനാണ്. മുസ്ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവര്‍ അന്‍വറിനെ വിലയ്ക്കെടുത്തു എന്നും സിപിഐഎം സംസ്ഥാന സമിതി വിലയിരുത്തി. അന്‍വറിനെതിരെ കടുത്ത വിമര്‍ശനമാണ് സിപിഐഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.

content highlight: pv-anvar-mla-to-dmk-report