Celebrities

അർജുനെ ചേർത്ത് നിർത്തി ഇഷാനിയുടെ പിറന്നാൾ ആശംസ; ആ ചേച്ചിക്കൊരു അവസരം കൊടുക്കൂവെന്ന് കമ്മന്റ് | ishani-krishna

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രം ശ്രദ്ധേയമായി

പ്രിയ സുഹൃത്ത് അർജുന് ജന്മദിനാശംസകൾ നേർന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ഇശാനി കൃഷ്ണ. ‘ചിയേഴ്സ് 25. ഒരുമിച്ചുള്ള യാത്രയിൽ കൂടുതൽ സന്തോഷങ്ങളും സാഹസികതയും മറക്കാനാകാത്ത നിമിഷങ്ങളുമുണ്ടാകട്ടെ.’’– എന്ന കുറിപ്പോടെയാണ് ഇഷാനി അർജുനൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കടലിന്റെ പശ്ചാത്തലത്തിൽ അർജുന്റെ തോളിൽ കൈവച്ചു നിൽക്കുന്ന ചിത്രമാണ് ഇഷാനി പങ്കുവച്ചത്.

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രം ശ്രദ്ധേയമായി. ചിത്രത്തിനു താഴെ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടുള്ള കമന്റുകളും എത്തി. കല്യാണം ലോഡിങ്? എന്നാണ് ചിത്രത്തിനു താഴെ ചിലർ കമന്റ് ചെയ്തത്. ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെ. മനോഹരമായ സൗഹൃദം എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

content highlight: ishani-krishna