Breakfast Recipes

കുക്കുമ്പർ ദോശ ..!വെള്ളരിക്ക ചേർത്ത ബ്രേക്ഫാസ്റ്

ചേരുവകൾ

പച്ചരി
വെള്ളരിക്ക
തേങ്ങ
പച്ചമുളക്

തയ്യാറാക്കുന്ന വിധം

സാധാരണ ദോശ അരയ്ക്കാൻ എടുക്കുന്ന പോലെ തന്നെ പച്ചരി വെള്ളത്തിൽ കുതിരാനായി വയ്ക്കുക. നന്നായി കുതിർന്നുകഴിഞ്ഞാൽ പിന്നെ മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് അരിഞ്ഞെടുത്തിട്ടുള്ള വെള്ളരിക്കയും കൂടി ചേർത്തു കൊടുത്തു മറ്റു വെള്ളമൊന്നും ഒഴിക്കാൻ പാടില്ല ഇതിലേക്ക് ആവശ്യത്തിന് തേങ്ങയും, പച്ചമുളകും കൂടി ചേർത്തു കൊടുത്തു വേണം അരച്ചെടുക്കേണ്ടത്. അരച്ചെടുത്ത് കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കുറച്ചുസമയം വയ്ക്കുക. ചെറിയൊരു പുളിപ്പ് ഉണ്ടെങ്കിൽ കുറച്ചു കൂടി സ്വാദ് ആണ്‌… ഇത് നന്നായി പുളിച്ചു കഴിഞ്ഞാൽ ദോശ കല്ല്ചൂടാകുമ്പോൾ അതിലേക്ക് മാവ്ഒഴിച്ച് കൊടുത്തു പരത്തിയെടുക്കുക. ശേഷം അതിനു മുകളിലേക്ക് നല്ലെണ്ണ ഒഴിച്ചിട്ട് വേവിച്ചെടുക്കുക.

Cucumber Dosa breakfast recipe

Latest News