മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരമാണ് മോഹൻലാൽ. ലാലേട്ടനെ കുറിച്ച് പ്രത്യേകിച്ച് ആരോടും പറഞ്ഞുതരേണ്ട ആവശ്യമില്ല അത്രത്തോളം സുപരിചിതനായ താരമാണ് പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് അദ്ദേഹത്തിന്റെ എളിമയും വിനയവും മറ്റുള്ളവരോടുള്ള പെരുമാറ്റവും. വളരെ മനോഹരമായ രീതിയിൽ എല്ലാവരോടും ഇടപെടുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്.. സിനിമയിൽ വെച്ച് ലാലേട്ടനുമായി ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് നടനായ കൃഷ്ണ പ്രസാദ് പറയുന്നത്.
എന്റെ അമ്മ മരിച്ചിട്ട് ബലിയിടുന്ന സമയമാണ് ഞാൻ ലാലേട്ടനിൽ അഭിനയിക്കുന്നത്. ഞാനീ കാര്യം അവിടുത്തെ അസോസിയേറ്റിനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു എന്തുവന്നാലും അത് പറ്റില്ല എന്ന്. നാളെ പടത്തിന്റെ ഷൂട്ടിന് എത്തണമെന്ന് എനിക്ക് വല്ലാത്ത വിഷമമായി ഞാൻ അവിടെ വിഷമിച്ചിരിക്കുമ്പോഴാണ് ലാലേട്ടൻ എന്നെ വിളിച്ച് മോനെ എപ്പോഴാണ് അവിടുത്തെ പരിപാടി എന്ന് ചോദിക്കുന്നത് ഞാൻ അപ്പോൾ രാവിലെ ആണെന്ന് പറഞ്ഞു മോന് എപ്പോൾ വരാൻ സാധിക്കും എന്ന് ചോദിച്ചു ഉച്ചയോടെ ഞാൻ തിരിച്ചു വരും എന്ന് ഞാനും പറഞ്ഞു
എങ്കിൽ പിന്നെ ഉച്ചയ്ക്ക് തിരിച്ചു വന്നാൽ മതിയെന്ന് ലാലേട്ടൻ പറഞ്ഞു അത് കഴിഞ്ഞ് അദ്ദേഹം അസോസിയേറ്റിനോട് സംസാരിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞു ഇതൊന്നും കുഴപ്പമുള്ള കാര്യമല്ല നാളെ കൃഷ്ണപ്രസാദ് വരുമെന്ന് ഉടനെ തന്നെ ലാലേട്ടൻ അയാളോട് ചോദിച്ചു നിങ്ങൾക്ക് അമ്മയില്ലേ നിങ്ങൾക്ക് ചിലപ്പോൾ അമ്മയ്ക്ക് പ്രാധാന്യം ഉണ്ടാവില്ല പക്ഷേ അയാൾക്ക് അങ്ങനെയല്ല മാത്രമല്ല നാളെ അയാൾക്ക് ഷെഡ്യൂൾ ഷൂട്ടിംഗ് വയ്ക്കുകയാണെങ്കിൽ ഞാൻ നാളത്തെ ഷൂട്ടിൽ ഉണ്ടാവില്ല. അതാണ് ലാലേട്ടൻ അദ്ദേഹത്തെപ്പോലെയുള്ള ഒരാള് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഇത് വല്ലാത്ത ഒരു അനുഭവമായിരുന്നു എന്നും കൃഷ്ണപ്രസാദ് പറയുന്നുണ്ട്.
Story Highlights ; Krishnaprasadh talkes Mohanlal