ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 63 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് ലഭ്യമായ സൂചന.
കഴിഞ്ഞ തവണ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1,031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ബി.ജെ.പി, കോണ്‍ഗ്രസ്, ഐ.എല്‍.എല്‍.ഡി.-ബി.എസ്.പി. സഖ്യം ജെ.ജെ.പി.-ആസാദ് സമാജ് പാര്‍ട്ടി സഖ്യം, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയകക്ഷികളും സഖ്യങ്ങളും. മുഖ്യമന്ത്രി നയാബ് സിങ് സൈനി, ബി.ജെ.പി. നേതാക്കളായ അനില്‍ വിജ്, ഒ.പി. ധന്‍കര്‍, കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡ, വിനേഷ് ഫോഗട്ട്, ഐ.എന്‍.എല്‍.ഡിയുടെ അഭയ് സിങ് ചൗട്ടാല, ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
ബിജെപി ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.