Kerala

ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: 63 ശതമാനം പോളിംഗ്, വോട്ടെണ്ണൽ എട്ടിന്

ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു. 63 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് ലഭ്യമായ സൂചന.
ക​ഴി​ഞ്ഞ ത​വ​ണ 69 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 90 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. ആ​കെ 1,031 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 20,632 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ബി.ജെ.പി, കോണ്‍ഗ്രസ്, ഐ.എല്‍.എല്‍.ഡി.-ബി.എസ്.പി. സഖ്യം ജെ.ജെ.പി.-ആസാദ് സമാജ് പാര്‍ട്ടി സഖ്യം, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയകക്ഷികളും സഖ്യങ്ങളും. മുഖ്യമന്ത്രി നയാബ് സിങ് സൈനി, ബി.ജെ.പി. നേതാക്കളായ അനില്‍ വിജ്, ഒ.പി. ധന്‍കര്‍, കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡ, വിനേഷ് ഫോഗട്ട്, ഐ.എന്‍.എല്‍.ഡിയുടെ അഭയ് സിങ് ചൗട്ടാല, ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.

ബി​ജെ​പി ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​യി പോ​രാ​ടു​മ്പോ​ൾ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം തു​ണ​യാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.