India

ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേറ്റം; എ​ക്സി​റ്റ് പോ​ൾ ഫ​ലം പു​റ​ത്ത്

ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോൾ പ്രവചനം. മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

90 മണ്ഡലങ്ങളുള്ള ഹരിയാനയിൽ 55 മുതൽ 62 വരെ സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് മെട്രിസിന്റെ പ്രവചനം. ബിജെപി 18 മുതൽ 24 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും ഐഎൻഎൽഡി മൂന്ന് മുതൽ ആറ് വരെ സീറ്റ് നേടുമെന്നും അവർ പ്രവചിക്കുന്നു. കഴിഞ്ഞ തവണ പത്ത് സീറ്റ് വരെ നേടിയ ജെ​ജെപി മൂന്ന് സീറ്റിൽ ഒതുങ്ങുമെന്നാണ് മെട്രിസ് പ്രവചിക്കുന്നത്.അതേസമയം, മറ്റുള്ളവർ 2 മുതൽ 5 വരെ സീറ്റുകൾ നേടും.

ടൈംസ് നൗ സർവെയും ഹരിയാനയിൽ കോൺഗ്രസിന് 55 മുതൽ 65 വരെയുള്ള സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ സർവെയും കോൺഗ്രസിന് അനുകൂലമാണ്. 55 മുതൽ 62 വരെയുള്ള സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബിജെപി 18 മുതൽ 24 വരെയുള്ള സീറ്റുകളിലൊതുങ്ങും. മറ്റുള്ളവർ 5 മുതൽ 14 വരെ സീറ്റ് നേടുമെന്നാണ് വിലയിരുത്തൽ. ന്യൂസ് 18 സർവെയിലും കോൺഗ്രസിനാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. കോൺഗ്രസ് 59 സീറ്റുകളിൽ ജയിക്കുമ്പോൾ ബിജെപി 21 ൽ ഒതുങ്ങും. മറ്റുള്ളവർ 2 സീറ്റുകൾ നേടും. ന്യൂസ് 24 ചാണക്യ കോൺഗ്രസിന് 44 മുതൽ 54 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 19 മുതൽ 29 ഉം മറ്റുള്ളവർ 4 മുതൽ 9 വരെ സീറ്റും നേടുമെന്നും അവർ പ്രവചിക്കുന്നു.

ഇ​ന്ത്യ ടു​ഡേ ആ​ക്സി​സ് മൈ ​ഇ​ന്ത്യ സ​ർ​വേ​യി​ൽ ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി​ക്ക് 27 മു​ത​ൽ 31 സീ​റ്റു​ക​ൾ. കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് സ​ഖ്യ​ത്തി​ന് 11 മു​ത​ൽ 15 സീ​റ്റ്. പി​ഡി​പി​ക്ക് 0 മു​ത​ൽ ര​ണ്ട് സീ​റ്റെ​ന്നു​മാ​ണ് പ്ര​വ​ച​നം.

റി​പ്പ​ബ്ലി​ക് ടി​വി സ​ർ​വേ പ്ര​കാ​രം ജ​മ്മു​കാ​ഷ്മീ​രി​ൽ ബി​ജെ​പി 28-30, കോ​ൺ​ഗ്ര​സ് മൂ​ന്നു മു​ത​ൽ ആ​റു​വ​രെ​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് 28 -30, പി​ഡി​പി അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ സീ​റ്റ് നേ​ടും എ​ന്നാ​ണ് പ്ര​വ​ച​നം.

പീ​പ്പി​ൾ​സ് പ​ൾ​സ് സ​ർ​വേ പ്ര​കാ​രം കോ​ൺ​ഗ്ര​സ് സ​ഖ്യം 46-50 ബി​ജെ​പി 23-27 പി​ഡി​പി 7-11 സീ​റ്റ് നേ​ടും എ​ന്നാ​ണ് പ്ര​വ​ച​നം.