Kerala

തൃ​ശൂ​ർ​പൂ​രം ക​ല​ക്ക​ൽ; തൃ​ത​ല അ​ന്വേ​ഷ​ണത്തി​നു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ​ പൂ​രം ക​ല​ക്കി​യ സം​ഭ​വ​ത്തി​ലെ തൃ​ത​ല അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി. മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പ്ര​കാ​രം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് അന്വേഷിക്കുക. പുരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇൻ്റലിജൻസ് എഡിജിപിയും അന്വേഷിക്കും.

മന്ത്രിസഭാ തീരുമാനം പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യം തീരുമാനിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി.

എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ തൃ​ശൂ​ർ​പൂ​രം ക​ല​ങ്ങി​യ​തി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ല എ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ടി​നെ​തി​രെ കോ​ൺ​ഗ്ര​സും സി​പി​ഐ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.