Crime

തൃശ്ശൂരില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കളെ പിടികൂടി. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നിന്നും ചാവക്കാട് സ്വദേശി ഷാഫി, മൂന്നൈനി സ്വദേശി അക്ബര്‍, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്.

കാറില്‍ കടത്താന്‍ ശ്രമിക്കവേ ആയിരുന്നു ലഹരിവസ്തുക്കളുമായി യുവാക്കള്‍ പിടിയിലായത്. രണ്ടു കിലോ ഹാഷിഷ് ഓയിലും 20 കിലോ കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തു.

എക്‌സൈസ് ഇന്റലിജന്‍സ്, കമ്മീഷണര്‍ സ്‌ക്വാഡ്, ചാവക്കാട് എക്‌സൈസ് റേഞ്ച് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.