Health

മല്ലിയില നിസ്സാരാക്കാരനല്ല… അറിയാം മല്ലിയിലയുടെ അത്ഭുതകരമായ ഗുണങ്ങൾ – health benefits of coriander leaves

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാൻ മാത്രമല്ല മല്ലിയില ഉപയോഗിക്കുന്നത് നിരവധി ഔഷധ ഗുണമുള്ള മല്ലിയിലേയ്ക്ക് പറയാൻ ഗുണങ്ങളേറെയുണ്ട്. സൂപ്പ്, സലാഡുകൾ, കറികളിലുൾപ്പെടെ എല്ലാ വിഭവങ്ങളിലും നാം മല്ലിയില ചേർക്കാറുണ്ട്. പ്രോട്ടീനുകളും ഭക്ഷണ നാരുകളും മല്ലിയിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മല്ലിയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു.

ശരീരത്തിൽ അടങ്ങിയിരിക്കുന്ന ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും മല്ലിയിലേയ്ക്ക് കഴിയും. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും, കരളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാനും മല്ലിയിലയെ കൂട്ടുപിടിക്കാം. പ്രമേഹ രോഗികൾ ഭക്ഷണത്തിൽ മല്ലിയില ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും. അൽഷിമേഴ്സ് തടയാൻ മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ സഹായിക്കും. കൊഴുപ്പ് നിയന്ത്രിക്കുന്ന വൈറ്റമിൻ എ തൊലിപ്പുറത്തും ശ്വാസകോശങ്ങളിലും ഉണ്ടാകുന്ന ക്യാൻസറിനെ തടയാൻ കെൽപ്പുള്ളവയാണ്. വായിലുണ്ടാകുന്ന വൃണങ്ങളിലെ തടയാനും സന്ധിവാതത്തിൽ നിന്ന് സംരക്ഷണം നൽകാനും മല്ലിയില സഹായിക്കും. ചെങ്കണ്ണ് പോലുമുള്ള നേത്രരോഗങ്ങൾ തടയാൻ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിയ് ഓക്സിഡന്റുകൾ സഹായിക്കും. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, ഗ്യാസ് അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ വിവിധ ദഹനപ്രശ്നങ്ങൾക്കും ഇത് സഹായകമാണ്.

STORY HIGHLIGHT: health benefits of coriander leaves