വളർന്നുവരുന്ന ബോളിവുഡ് താരമായ ഷാനയ കപൂർ ആണിപ്പോൾ സമൂഹമാധ്യമത്തിൽ ആകർഷകമായിരിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് ഷാനയ. പലപ്പോഴും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി സാരിയിലുള്ള ഷാനയയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
View this post on Instagram
മുംബൈയിൽ നടന്ന ഒരു പരിപാടിയിലാണ് താരം വെളുത്ത സാരിയിൽ ഗ്രീക്ക് ദേവതയെ പോലെ പ്രത്യക്ഷപ്പെട്ടത്. 18 ലക്ഷം രൂപ വിലയുള്ള ഹെർമിസ് മിനി ബാഗും സുന്ദരമായ രൂപത്തിന് ചേരുംവിധം അഴിച്ചിട്ട മുടിയും കമ്മലും മിനിമം മേക്കപ്പുമാണ് താരം ഉപയോഗിച്ചിരിക്കുന്നത്. മനീഷ് മൽഹോത്ര വസ്ത്രശേഖരത്തിൽ നിന്നാണ് താരം സാരി തിരഞ്ഞെടുത്തത്.
‘എപ്പോഴും എനിക്ക് ഏറ്റവും മികച്ച വസ്ത്രധാരണം അനുഭവപ്പെടുന്നു’ എന്ന അടികുറിപ്പോടെ താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഷനായയെ കാണാൻ നടി കത്രീന കൈഫിനെപ്പോലെയുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
STORY HIGHLIGHT: shanaya kapoor