Short Films

മണികണ്‌ഠനൊപ്പം രശ്മി ആര്‍ നായര്‍ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വചിത്രം റെഡ് സൈബറിടത്ത് വൈറൽ – short film red

ഒരു കഫേയില്‍ നിന്ന് കണ്ടുമുട്ടുന്ന രണ്ടുപേരിലൂടെയാണ് ചിത്രം കഥ പറയുന്നത്

സസ്പെന്‍സ് ത്രില്ലര്‍ പശ്ചാത്തലത്തിൽ മണികണ്‌ഠൻ ആർ ആചാരിയും രശ്മി ആര്‍ നായരും പ്രധാന വേഷത്തിലെത്തുന്ന റെഡ് എന്ന ഷോർട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹരി വിശ്വം ആണ് ഷോർട് ഫിലിം ഒരുക്കിയിരിക്കുന്നത്.

മാത്യു എന്ന കഥാപാത്രമായി മണികണ്‌ഠൻ ആർ ആചാരിയും അജ്ഞലി എന്ന കഥാപാത്രമായി രശ്മി ആര്‍ നായരും വേഷമിടുന്നു. ആദ്യവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി പോകുന്ന ഷോർട് ഫിലിമിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

സംവിധാനം ഹരി വിസ്മയം, നിർമാണം രാഹുൽ പി എസ്, ഛായാഗ്രഹണം അജയ് ജോസഫ്, സംഗീതം വിനീഷ് മണി.

STORY HIGHLIGHT:  short film red

Latest News