ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ബംഗ്ലാദേശ് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തോടെ ആരംഭിച്ച സംഭവ വികാസങ്ങള്‍ കലാപമാവുകയും 15 വര്‍ഷമായി അധികാരത്തിലുള്ള ഷെയ്ഖ് ഹസീന് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ ഭരണത്തില്‍ വന്നിട്ടും ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പൂര്‍ണ സമാപ്തിയായിട്ടില്ല. ഇത്തരം പ്രക്ഷോഭകരെ അടിച്ചമര്‍ത്തുമെന്ന പറഞ്ഞിരുന്നെങ്കിലും ഇടക്കാല സര്‍ക്കാരിനം അതില്‍ ഒരു തീര്‍പ്പ കല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനോടൊപ്പം നിരവധി വ്യാജ വാര്‍ത്തകള്‍ ബംഗ്ലാദേശിലും ഇന്ത്യയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പൊതുയോഗത്തില്‍ ഒരാള്‍ പ്രസംഗിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇയാള്‍ ഒരു ബംഗ്ലാദേശി മുസ്ലീം ആണെന്നും രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങളോട് ഒരാഴ്ചയ്ക്കുള്ളില്‍ ബംഗ്ലാദേശ് വിടാന്‍ അന്ത്യശാസനം നല്‍കുന്നുവെന്നുമാണ് അവകാശവാദം.
വൈറലായ വീഡിയോയില്‍, പ്രസംഗകൻ ബംഗാളിയില്‍ പറയുന്നു: ‘ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു, നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നാല്‍ ഞങ്ങള്‍ അത് വീണ്ടും ചെയ്യും. അവര്‍ ഇപ്പോഴും ഗൂഢാലോചന നടത്തുകയാണ്. താങ്കള്‍ക്ക് അത് അറിയാമോ എന്ന് എനിക്കറിയില്ല. ചിലപ്പോഴൊക്കെ ഹിന്ദുവായും ന്യൂനപക്ഷങ്ങളായും ചിറ്റഗോംഗ് പ്രസ് ക്ലബ്ബായും പ്രസ് ക്ലബ്ബിന്റെ നേതാക്കളായും പത്രപ്രവര്‍ത്തകരായും വേഷമിടുന്നു. അത്തരം ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒഴികഴിവ് പറയരുത്, രാജ്യം വിടുക. നിങ്ങള്‍ക്ക് കഴിയുമ്പോള്‍ ഓടി രക്ഷപ്പെടുക. നിന്റെ അച്ഛന്‍ ഓടിപ്പോയി, നിന്റെ ദാദ (മൂത്ത സഹോദരന്മാര്‍) ഓടിപ്പോയി, ഷെയ്ഖ് ഹസീന ഓടിപ്പോയി. കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കരുത്, കുഴപ്പമുണ്ടാക്കരുത്. ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു, ജാഗ്രത പാലിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഒരാഴ്ചത്തെ അന്ത്യശാസനം നല്‍കുന്നു. അതിനുശേഷം, ഞാന്‍ നിങ്ങളോട് ഇടപെടും. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാന്‍ നിങ്ങളോട് ഇടപെടും.
Hindus are being given an ultimatum to leave the country within 7 days in #Bangladesh . Saying, “Your fathers are gone, your aunts are scared, you too go away.” pic.twitter.com/PL3vBbFSIV
— Megh Updates 🚨™ (@MeghUpdates) September 30, 2024
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ വീഡിയോയും ആ പശ്ചാത്തലത്തിലാണ് ഷെയര്‍ ചെയ്യുന്നത്; ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ നേരിടുന്ന പീഡനങ്ങള്‍ കാണിക്കാന്‍. എക്‌സ് ഹാന്‍ഡില്‍ ഉപയോക്താവ് മേഘ് അപ്‌ഡേറ്റ്‌സ് ™ (@MeghUpdates) സെപ്റ്റംബര്‍ 30ന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന അവകാശവാദത്തോടെ വീഡിയോ പങ്കിട്ടു. ട്വീറ്റിന് 2.65 ലക്ഷത്തിലധികം കാഴ്ചകള്‍ ലഭിക്കുകയും 3,100ലധികം തവണ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
Hindus are being given an ultimatum to leave the country within 7 days in #Bangladesh . Saying, “Your fathers are gone, your aunts are scared, you too go away.”
Can’t Bengali Hindus answer this arrogance!!!#AllEyesOnBangladeshiHindus pic.twitter.com/1nWVMXCVz5— Sourish Mukherjee (@me_sourish_) September 29, 2024
മറ്റൊരു പ്രീമിയംഎക്‌സ് ഉപയോക്താവ്, എക്‌സ് ബയോ അനുസരിച്ച്, വിഎച്ച്പി പശ്ചിമ ബംഗാളിന്റെ മീഡിയ ഇന്‍ചാര്‍ജായ സൗരീഷ് മുഖര്‍ജി (@me_sourish_), ഇതേ അവകാശവാദവുമായി വൈറല്‍ വീഡിയോ പങ്കിട്ടു. @hindupost , @JaipurDialogues തുടങ്ങിയ തലെ മറ്റ് നിരവധി ഉപയോക്താക്കളും പേജുകളും വീഡിയോയിലുള്ളയാള്‍ ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് അന്ത്യശാസനം നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന വൈറല്‍ ക്ലിപ്പ് പങ്കിട്ടു
ഏഷ്യാനെറ്റ് ന്യൂസും സെപ്തംബര്‍ 30 ന് വൈറലായ വീഡിയോയുമായി ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഒരു നേതാവ് വിഷം നിറഞ്ഞ അന്ത്യശാസനം പുറപ്പെടുവിച്ചു, ഏഴ് ദിവസത്തിനകം രാജ്യം വിടണമെന്ന് ഹിന്ദു സമൂഹത്തോട് മുന്നറിയിപ്പ് നല്‍കി. അല്ലെങ്കില്‍ ഉന്മൂലനം നേരിടേണ്ടിവരുമെന്ന് അവര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
എന്താണ് സത്യാവസ്ഥ?
പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും YouTube-ല്‍ കണ്ടെത്താന്‍ സാധിച്ചു. ജൂലൈ വിപ്ലവത്തിലെ രക്തസാക്ഷികളുടെയും പോരാളികളുടെയും കുടുംബങ്ങള്‍ക്കായി സമര്‍പ്പിച്ച അനുസ്മരണസാംസ്‌കാരിക സായാഹ്നത്തില്‍ എംദാദ് ഭായിയുടെ പ്രസംഗം’ എന്ന തലക്കെട്ടിലുള്ള വീഡിയോ ‘ജുനൈദ് അബ്ദുള്ള’ എന്ന യൂട്യൂബ് ചാനല്‍ സെപ്റ്റംബര്‍ 28 ന് പോസ്റ്റ് ചെയ്തു.
ജൂലൈ വിപ്ലവത്തിലെ രക്തസാക്ഷി കുടുംബങ്ങളുടെയും പോരാളികളുടെയും അനുസ്മരണത്തിനായുള്ള സാംസ്‌കാരിക സായാഹ്നത്തില്‍ സൈഫുദ്ദീന്‍ മുഹമ്മദ് എംദാദ് ഭയ്യയുടെ ചരിത്രപരമായ തീപ്പൊരി പ്രസംഗം എന്നാണ് യൂട്യൂബ് പേജിലെ വീഡിയോയുടെ വിവരണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം , ഈ വര്‍ഷം ആദ്യം ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയ ക്വാട്ട വിരുദ്ധ വിദ്യാര്‍ത്ഥി സമരത്തില്‍ സൈഫുദ്ദീന്‍ മുഹമ്മദ് എംദാദ് എന്ന വിദ്യാര്‍ത്ഥി നേതാവും പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 5 ന്, ചിറ്റഗോംഗിലെ പോലീസ് ലൈനുകള്‍ക്ക് സമീപം വെടിയേറ്റു, ഇത് അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
ഏഴ് മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പ്രതിഷേധത്തിനിടെ പരിക്കേറ്റവരെ കുറിച്ച് എംദാദ് പറയുന്നു. പ്രതിഷേധിച്ചപ്പോള്‍ തന്റെ കണ്ണിന് പോലീസ് വെടിയേറ്റതായും അദ്ദേഹം പരാമര്‍ശിക്കുന്നു. വീഡിയോയുടെ 4:36 മാര്‍ക്കില്‍ അദ്ദേഹം പറയുന്നു:
‘ഏകാധിപതിയുടെ പിണിയാളുകള്‍ ഇപ്പോഴും ചിറ്റഗോങ്ങിന്റെ ഇടവഴികളില്‍ വിഹരിക്കുന്നു. എന്തിനാണ് അവര്‍ കറങ്ങുന്നത് എന്നറിയണം. എങ്ങനെയാണ് അവര്‍ക്ക് ധൈര്യം ഉണ്ടാകുന്നത്? ചിറ്റഗോങ്ങിലെ ബൊഹോദോര്‍ ഹാത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അവര്‍ നിര്‍ദ്ദയമായി ഭീകരത അഴിച്ചുവിട്ടു. എന്തുകൊണ്ടാണ് അവര്‍ ഇപ്പോഴും പരസ്യമായി വിഹരിക്കുന്നത്? പോലീസ് എവിടെ? നമ്മുടെ സൈന്യത്തിന് അധികാരം നല്‍കിയിട്ടും എന്തുകൊണ്ട് അവര്‍ അത് ഉപയോഗിക്കുന്നില്ല? ഇതിനര്‍ത്ഥം നമ്മുടെ രോഗാതുരമായ ശരീരവുമായി ഒരിക്കല്‍ കൂടി സമരം ചെയ്യേണ്ടിവരുമോ?… വീണ്ടും പ്രതിഷേധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് കൊലപാതകികളെ ജയിലില്‍ കാണണം. എനിക്ക് നീതി വേണം.’ ഇതിനുശേഷം, 5:56 മാര്‍ക്കില്‍, ഇപ്പോള്‍ വൈറലായിരിക്കുന്ന പ്രസംഗത്തിന്റെ ഭാഗം ആരംഭിക്കുന്നു. ഇത് തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍, വൈറലായ ഭാഗം സന്ദര്‍ഭമില്ലാതെ ഷെയര്‍ ചെയ്യുകയാണെന്ന് വ്യക്തമാകും.
അവാമി ലീഗിനെയും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും പിന്തുണയ്ക്കുന്നവരെക്കുറിച്ചാണ് ആദ്യം മുതല്‍ പ്രാസംഗികന്‍ സംസാരിക്കുന്നത്. പ്രസംഗത്തിന്റെ വൈറലായ ഭാഗത്ത് അദ്ദേഹം പറയുന്നു, ‘അവര്‍ ഇപ്പോഴും ഗൂഢാലോചന നടത്തുകയാണ്. താങ്കള്‍ക്ക് അറിവുണ്ടോ എന്നറിയില്ല. ചിലപ്പോള്‍ ഹിന്ദുവായും, ന്യൂനപക്ഷങ്ങളായും, ചിറ്റഗോങ് പ്രസ്‌ക്ലബ്ബായും, പ്രസ്‌ക്ലബിന്റെ നേതാക്കളായും അല്ലെങ്കില്‍ പത്രപ്രവര്‍ത്തകരായും വേഷമിടുന്നു. മുഴുവന്‍ പ്രസംഗവും കേള്‍ക്കുമ്പോള്‍, ജൂലൈയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് എതിരായ അവാമി ലീഗ് അനുഭാവികളെയാണ് ഇവിടെ ‘അവര്‍’ സൂചിപ്പിക്കുന്നതെന്ന് വ്യക്തമാകും.
മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശിന്റെ പല ഭാഗങ്ങളിലും അവാമി ലീഗ് അനുഭാവികളുമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി. അത്തരം സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇവിടെയും ഇവിടെയും വായിക്കാം.
ചുരുക്കത്തില്‍, വൈറലായ പ്രസംഗം ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെയുള്ള പീഡനമോ ഭീഷണിയോ കാണിക്കുന്നില്ല. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവാണ് വീഡിയോയിലെ പ്രസംഗകൻ. അവാമി ലീഗിന്റെയും അതിന്റെ നേതാവ് ഷെയ്ഖ് ഹസീനയുടെയും അനുഭാവികളും കൂട്ടാളികളും ഇപ്പോഴും ചിറ്റഗോങ്ങില്‍ കറങ്ങി നടക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇപ്പോള്‍ നിരവധി വലതുപക്ഷ ഹാന്‍ഡിലുകളില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് വ്യക്തമായി.