മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു സീരിയലാണ് ചന്ദനമഴ. നിരവധി ആരാധകരെ സ്വന്തമാക്കി ഈ സീരിയൽ വളരെയധികം കാലം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിട്ടുണ്ടായിരുന്നു. ചന്ദനമഴ എന്ന സീരിയലിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത് മേഘ്ന വിൻസെന്റും സുബ്രഹ്മണ്യനും ആയിരുന്നു. ഇപ്പോഴും ഈ കഥാപാത്രങ്ങൾക്ക് ആരാധകരുണ്ട് എന്നതാണ് സത്യം. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് ഇരുവരും ഈ അഭിമുഖത്തിൽ ഇവർ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ചന്ദനമഴ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്ത് ഒരു ദിവസം 20 സാരി വരെ മാറിയിട്ടുള്ള സമയം ഉണ്ടായിരുന്നു എന്നാണ് അമൃതയായ അഭിനയിച്ച മേഘന പറയുന്നത്. ഒരുപാട് സാരികൾ വേണമായിരുന്നു ഒരുപാട് സാരികൾ വാങ്ങിയിട്ടുണ്ട് അതിൽ കുറച്ചൊക്കെ ഞാൻ പലർക്കും കൊടുത്തിട്ടുണ്ട്. മറ്റു ചിലതൊക്കെ ഞാൻ റീയൂസ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത് ഉദാഹരണം പറയുകയാണെങ്കിൽ ചെറിയ ബോർഡർ ഉള്ള സാരിയൊക്കെയാണെങ്കിൽ ഞാനത് പിന്നീട് ചുരിദാർ ആക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അങ്ങനെയായിരുന്നു അത് റി യൂസ് ചെയ്ത ഉപയോഗിച്ചു കൊണ്ടിരുന്നത്.
ഒരുപാട് എപ്പിസോഡ് പോയ ഒരു സീരിയലാണ് അതുകൊണ്ടുതന്നെ ഒരുപാട് സാരി ഉപയോഗിക്കേണ്ടതായി വന്നിട്ടുണ്ട്. തമിഴിലെ ദൈവം തന്ന വീട് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആയിരുന്നു ചന്ദനമഴ മലയാളത്തിൽ മാത്രമല്ല മറ്റു പല ഭാഷകളിലും ഈ സീരിയൽ റീമേക്ക് ചെയ്തിട്ടുണ്ട് വലിയ സ്വീകാര്യത തന്നെയായിരുന്നു ഈ ഒരു സീരിയലിന് ലഭിച്ചിരുന്നത് വലിയൊരു ആരാധകനിരയെയും ഈ സീരിയൽ സ്വന്തമാക്കിയിരുന്നു. മലയാളത്തിൽ ഒരുപക്ഷേ ഇത്രത്തോളം എപ്പിസോഡുകൾ പോയിട്ടുള്ള ഒരു സീരിയൽ മറ്റൊന്ന് കാണില്ല. അമൃതയെയും അർജുനേയും ഒന്നും അത്ര പെട്ടെന്ന് മറക്കാൻ മലയാളികൾക്കും സാധിക്കില്ല.
Story Highlights ; Chandhanamazha serial