Health

തൊണ്ടയിലെ കരകരപ്പ് അലട്ടുന്നുണ്ടോ ? ഈ ഹോം മെയ്ഡ് പാനീയങ്ങൾ കുടിച്ചുനോക്കൂ | drinks-for-throat

കാലാവസ്ഥ മാറ്റത്തിനനുസരിച്ച് പനിയും ചുമയും ജലദോഷവും ഒക്കെ പിടിപെടുന്നത് തികച്ചും സ്വാഭാവികമാണ്. തൊണ്ടവേദനയും തൊണ്ടയിലെ കരകരപ്പും കൊണ്ട് വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും. പനിക്കു മുന്നോടിയായി അല്ലാതെയോ ഇത്തരത്തിൽ പ്രശ്നങ്ങൾ വരുന്നു. മഴക്കാലത്ത് ഇത്തരം അവസ്ഥകൾ സാധാരണമാണ്. ഈ സമയത്ത് വൈറസും ബാക്ടീരിയയും പെട്ടെന്ന് വരുന്നു. ഇതാണ് ആരോഗ്യത്തെ കുഴക്കുന്നത്. തൊണ്ടയിലെ ബുദ്ധിമുട്ടുകൾ ഇനി എളുപ്പം മാറ്റം. അതുകൊണ്ടുതന്നെ ആ സമയത്ത് ഭക്ഷണം കഴിക്കാൻ വെള്ളം കുടിക്കാനും നിങ്ങൾ ഇനി പ്രയാസപ്പെടില്ല. ഈ പ്രശ്നം മാറ്റാൻ വീട്ടിൽ തയ്യാറാക്കാവുന്ന ചില പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇഞ്ചി, നാരങ്ങ, തേൻ

തൊണ്ട വേദനയ്ക്കുള്ള മികച്ച പരിഹാരമാണിത്. ഈ മൂന്ന് ചേരുവകളുടെയും ഗുണം തൊണ്ടയിലെ അണുബാധയെ വേഗത്തിൽ ഇല്ലാതാക്കും. നാരങ്ങയുടെ സിട്രിക് സ്വാഭാവം തൊണ്ടയ്ക്ക് ആശ്വാസം നൽകുന്നു. അതുപോലെ ഇഞ്ചിയുടെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻ്റി ഫംഗൽ ഗുണങ്ങളും വളരെ നല്ലതാണ്. ഇതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത ഇഞ്ചി ചേർക്കുക. നന്നായി തിളച്ച ശേഷം തീ ഓഫാക്കി ഇത് മാറ്റി വയ്ക്കാം. എന്നിട്ട് ഇതിലേക്ക് അര നാരങ്ങയുടെ നീരും ഒരു സ്പൂൺ തേനും ചേർത്ത് കുടിക്കാവുന്നതാണ്.

ഇഞ്ചിയും തേനും

വേദനസംഹാരിയായ ഗുണങ്ങളുള്ള പ്രകൃതിദത്ത വിരുദ്ധ ബാഹ്യാവിഷ്ക്കാരമാണ് ഇഞ്ചി. ഇത് തൊണ്ട വേദനയും തൊണ്ടയിലെ വീക്കവും കുറയ്ക്കാൻ ഫലപ്രദമാണ്. തേനിന് ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. തൊണ്ടയിൽ വേദന കുറയ്ക്കാനും അണുബാധ ഏൽക്കാതിരിക്കാൻ ലെയറായി പ്രവർത്തിക്കാനും തേനിന് കഴിയും. ഈ പാനീയം ഉണ്ടാക്കാൻ, ആദ്യം നല്ല ഫ്രഷ് ഇഞ്ചി കഴുകി വ്യത്തിയാക്കി 5 മുതൽ 10 മിനിറ്റ് ചൂട് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിന് ശേഷം ഇതിലേക്ക് ഒരു സ്പൂൺ അസംസ്കൃത തേൻ ചേർത്ത് ഇളക്കുക. ചായയുടെ ഊഷ്മളതയും ഇഞ്ചിയുടെയും തേൻ്റെയും ശക്തമായ സംയോജനവും ഒരുമിച്ച് പ്രവർത്തിച്ച് തൊണ്ടയ്ക്ക് നല്ല ആശ്വാസം നൽകുന്നു.

മഞ്ഞൾ പാൽ

ആരോഗ്യത്തിന് ഏറെ നല്ലതാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ തൊണ്ടയിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കാറുണ്ട്. ഈ പാനീയം തയാറാക്കാൻ ഒരു കപ്പ് പാലിൽ അൽപ്പം മഞ്ഞൾ ചേർത്ത് നന്നായി തിളപ്പിക്കുക. മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ ശരിയായി ആഗിരണം ചെയ്യാൻ ഇതിലേക്ക് അൽപ്പം കുരുമുളക് പൊടിയും ചേർക്കാവുന്നതാണ്. ചെറു ചൂടോടെ തന്നെ ഈ പാൽ കുടിക്കാവുന്നതാണ്. തൊണ്ടയ്ക്ക് നല്ല ആശ്വാസം ലഭിക്കും.

വെളുത്തുള്ളിയും നാരങ്ങയും

പ്രകൃതിദത്തമായ ആൻ്റി ബയോട്ടികാണ് വെളുത്തുള്ളി. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും ഏറെ സഹായിക്കും. വൈറ്റമിൻ സി അടങ്ങിയ നാരങ്ങ ആൻ്റി മൈക്രോബയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഒരു കപ്പ് ചെറു ചൂട് വെള്ളത്തിലേക്ക് കുറച്ച് രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും അര നാരങ്ങയുടെ നീരും ഒരു ടീ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. കഫം പോലെയുള്ള പ്രശ്നങ്ങൾ മാറ്റി തൊണ്ടയിലെ ബുദ്ധിമുട്ടുകൾ നീക്കാൻ ഏറെ നല്ലതാണ് വെളുത്തുള്ളി.

content highlight: drinks-for-throat